മര്‍കസ് കുല്ലിയ്യകളിലേക്കുള്ള അപേക്ഷാതിയ്യതി ഇന്ന് അവസാനിക്കും

0
780
SHARE THE NEWS

കോഴിക്കോട് : ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് കോഴ്‌സിലെ മുത്വവ്വലിൽ നാല് കുല്ലിയ്യഃകളിലേക്ക് (കോളേജ്) അപേക്ഷകള്‍ ഇന്നവസാനിക്കും . കോളേജ് ഓഫ് ഇസ്‌ലമാിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരുന്നത് .

ശരീഅഃ കോളേജുകളിലെ മുഖ്തസര്‍ ബിരുദമോ , ജാമിഅതുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുകയോ തത്തുല്യമായ ദർസ് പഠനം പൂർത്തിയാക്കുകയോ ചെയ്തവർക്ക് മുത്വവ്വലിലെ ഈ നാല് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ https://admission.markaz.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് വിതരണം മാർച്ച് 25 നു നടക്കും. ഇന്റർവ്യൂ ഏപ്രിൽ ഒന്നിന് രാവിലെ 8 മണിക്ക് മർകസ് കാമ്പസിൽ നടക്കും.


SHARE THE NEWS