മര്‍കസ് കുല്ലിയ്യകള്‍ ജൂണ്‍ 23ന് ആരംഭിക്കും

0
1756
SHARE THE NEWS

കാരന്തൂര്‍: ജാമിഅഃമര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുല്ലിയ്യഃ ഉസ്വൂലുദ്ദീന്‍, ശരീഅഃ, ദിറാസാതില്‍ ഇസ്‌ലാമിയ്യ വല്‍ഇജ്തിമാഇയ്യ, ലുഗല്‍അറബിയ്യഃ എന്ന നാല് ഫാക്കല്‍റ്റികളിലെ ഏഴ് ഡിപ്പാര്‍’്‌മെന്റുകളുടെയും ജൂനിയര്‍ ശരീഅത്തിന്റെയും ക്ലാസ്സുകള്‍ 23ന് ശനിയാഴ്ച ആരംഭിക്കും. പുതിയ അഡ്മിഷന്‍ ലഭിച്ചവരും പഴയ വിദ്യാര്‍ത്ഥികളും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി കാമ്പസിലെത്തി രജിസ്റ്റര്‍ ചെയ്യണം. ജാമിഅഃ ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസോടെയാണ് തുടക്കമാവുക. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ക’ിപ്പാറ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മുഖ്താര്‍ ഹസ്‌റത്ത് തുടങ്ങി ജാമിഅഃ ഉസ്താദുമാര്‍ സംബന്ധിക്കും.


SHARE THE NEWS