മര്‍കസ് കെ.ജി അധ്യാപിക ശില്‍പശാല ഇന്ന് ആരംഭിക്കും

0
791

കോഴിക്കോട്:മർകസിന് കീഴിൽ  അൺ എയ്ഡഡ് മേഖലയിൽ  പ്രവർത്തിക്കുന്ന മർകസ് പബ്ലിക് സ്കൂൾ കൈതപൊയിൽ,മെംസ് ഇന്റർനാഷണൽ കാരന്തൂർ,അൽ സഹ്റ കിഡ്സ് ഗാർഡൻ പൂനൂർ,മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം എന്നീ സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപികമാർക്കുള്ള ശില്പശാല ഇന്ന് മുതൽ 4 ദിവസം കോഴിക്കോട് മർകസ് ഇന്റർനാഷണൽ സ്കൂളിലും 15 മുതൽ കാരന്തൂർ മെംസ് ഇന്റര്നാഷണലിലും നടക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആയിരിക്കും പരിശീലനം.പരിശീലന പരിപാടികൾക്ക് ,കെ. സി അമീർ ഹസൻ,കസ്‌തൂരി ദേവി,വയോള കൃഷ്ണമണി,ഷീല,ലിനേശ് ഫ്രാൻസിസ്,ലോകേഷ് ദരിറ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ   നേതൃത്വം നൽകും.മുൻകൂട്ടി രജിസ്റ്റർ ചെയ്ത അധ്യാപികമാർ രാവിലെ 9 മണിക്ക് സെന്ററിൽ എത്തിച്ചേരണമെന്ന മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ഓഫീസിൽ നിന്നും അറിയിച്ചു.ബാക്കി സ്കൂളുകളുടെ ട്രെയിനിങ് പ്രോഗ്രാമുകൾ പിന്നീട് അറിയിക്കുന്നതായിരിക്കും.