മര്‍കസ് ഖത്തര്‍ പ്രവാസി സംഗമം നടന്നു

0
1003
മര്‍കസില്‍ നടന്ന ഖത്തര്‍ പ്രവാസി സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി മര്‍കസില്‍ പ്രവാസി സംഗമം നടന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ നല്‍കിയ പിന്തുണകള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി ആമുഖപ്രഭാഷണം നടത്തി. മുഹമ്മദ് മുസ്ലിയാര്‍ ചിയ്യൂര്‍, വി.പി.എം മുഹമ്മദ് സഖാഫി, ഖത്തര്‍ മര്‍കസ് പ്രസിഡന്റ് കടവത്തൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഖത്തര്‍ ഐ.സി.എഫ് സെക്രട്ടറി ബശീര്‍ പുത്തൂപ്പാടം, റഹ്മത്തുല്ല സഖാഫി ചീക്കോട്, സിറാജ് ചൊവ്വ പ്രസംഗിച്ചു. തകാഫുല്‍ അംഗങ്ങള്‍ക്കുള്ള മര്‍കസ് ഉപഹാരം ചടങ്ങില്‍ കൈമാറി.