മര്‍കസ് ഖുര്‍ആന്‍ സ്റ്റഡീസ് ഫെസ്റ്റ് അല്‍ ഖലമിന് പ്രൗഢസമാപനം

0
817
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റ്ഡീസ് സംഘടിപ്പിച്ച 'അല്‍ ഖലം''ഖുര്‍ആന്‍ ആര്‍ട്‌സ് ഫെസ്റ്റ്' മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റ്ഡീസ് സംഘടിപ്പിച്ച 'അല്‍ ഖലം''ഖുര്‍ആന്‍ ആര്‍ട്‌സ് ഫെസ്റ്റ്' മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

രണ്ട് ദിനങ്ങളിലായി നടന്ന മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റ്ഡീസ് സംഘടിപ്പിച്ച ‘അല്‍ ഖലം’ ഖുര്‍ആന്‍ ആര്‍ട്‌സ് ഫെസ്റ്റിന് പ്രൗഢസമാപനം. ഫെസ്റ്റ് മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സകല സാഹിത്യത്തിൻറെ പൂർണ്ണത ഉള്ള ഗ്രന്ഥമാണ് ഖുർആൻ എന്നും ഖുർആനുമായി ബന്ധപ്പെട്ട സർഗാത്മക മത്സരങ്ങൾ വിദ്യാർത്ഥികളിൽ ഗുണപരമായ അനേകം മുന്നേറ്റങ്ങൾ രൂപപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. ഖാരിഅ് ഹനീഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ബശീര്‍ സഖാഫി കൈപ്പുറം, ഹാഫിള് ജരീര്‍ സഖാഫി, അബ്ദു നാസര്‍ മാസ്റ്റര്‍, സലീം സഖാഫി ഒളവണ്ണ സംസാരിച്ചു. ഹാഫിള് അബ്ദുല്‍ ഹസീബ് സഖാഫി സ്വാഗതവും ഹാഫിള് ജഅ്ഫര്‍ സഖാഫി നന്ദിയും പറഞ്ഞു.