മര്‍കസ് ഗാര്‍ഡന്‍ ആധ്യാത്മിക സമ്മേളനം; കാമറൂണില്‍ പ്രീ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

0
627

ന്യൂബെൽ ഡുവല: ആഫ്രിക്കൻ രാജ്യമായ കാമറോണിലെ ഡുവാല ന്യൂബെൽ ഖാളി ഖുളാത്ത് ഓഡിറ്റോറിയത്തിൽ മർകസ് ഗാർഡൻ അധ്യാത്മിക സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രീ കോൺഫ്രൻസ് മെഹ്ഫിൽ സമാപിച്ചു. ആഫ്രിക്കൻ ആത്മീയ പണ്ഡിതൻ ഉസ്താദ് ശൈഖ് ദിജി ബ്രിൻ സക്കീനിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഡുവല സെൻട്രൽ മസ്ജിദ് ഗ്രാൻഡ് ഇമാമും ഖാളിയുമായ ശൈഖ് ഉസ്മാൻ ഇയ ഉദ്ഘാടനം ചെയ്തു. കാമറൂണിൽ മർകസിനു കീഴിൽ നടത്തിവരുന്ന വൈജ്ഞാനിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിപി മുഹമ്മദ് അബൂബക്കർ സ്വാദിഖ് നൂറാനി അ സഖാഫി സമ്മേളനത്തിന്റെ പ്രമേയത്തെ കുറിച്ചും ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തെയും മർക്കസിൻ്റെ വൈജ്ഞാനിക മുന്നേറ്റങ്ങളെ വിശദീകരിച്ചും സംസാരിച്ചു. മെഹ്ഫിലിലെ പ്രധാന ഇനമായ ആത്മീയ പ്രഭാഷണത്തിന് ഉസ്താദ് ദിജിബ്രിൻ സക്കീൻ നേതൃത്വം നൽകി. ശേഷം നടന്ന നശീദത്തുന്നബിയും ദുആ സംഘമവും സദസ്സിന് വേറിട്ട അനുഭവമായിരുന്നു. കാമറൂൺ കേന്ദ്രീകരിച്ച് ഇസ്ലാമിക് വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ഇഹ്യാഉസ്സുന്ന സംഘടനയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക സാന്ത്വനം പ്രവർത്തകനുമായ ശൈഖ് ഉസ്മാൻ യൂസഫ് സ്വാഗതവും അബ്ദുൽ ഗഫൂർ സഖാഫി നന്ദിയും നിർവഹിച്ചു.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here