മര്‍കസ് ഗാര്‍ഡന്‍ നാഷണല്‍ ഫെസ്റ്റ് ആവനോക്‌സ് ലോഗോ പ്രകാശനം ചെയ്തു

0
1146

കോഴിക്കോട്: ജാമിഅ മര്‍കസ് സെന്റര്‍ ഓഫ് എക്‌സലന്‍സായ മര്‍കസ് ഗാര്‍ഡനു കീഴില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സയന്‍സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രഥമ നാഷണല്‍ ഫെസ്റ്റ് ‘ആവനോക്‌സ്’ മര്‍കസ് ഗാര്‍ഡന്‍ നാഷണല്‍ ലിറ്റററി ലോഗോയുടെ പ്രകാശനം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. 2019 ജനുവരി 4,5 തിയ്യതികളില്‍ മര്‍കിന്‍സ് ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇരുപത്തിരണ്ട് ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മൂന്ന് വിഭാഗങ്ങളിലായി അമ്പതിലേറെ മത്സരങ്ങളില്‍ മാറ്റുരക്കും. മദീനതുന്നൂര്‍ കോഴിക്കോടിന്റെ കേരളത്തിലെ പതിമൂന്ന് ക്യാമ്പസുകള്‍ക്ക് പുറമെ മര്‍കിന്‍സ് ബാംഗ്ലൂര്‍, അല്‍ നൂര്‍ എജ്യുക്കേഷന്‍ മൈസൂര്‍, മര്‍കസുല്‍ ഹിദായ കൊടക്, മര്‍കസ് സദക് എജ്യു സോ കീളക്കര, തൈ്വബ ഗാര്‍ഡന്‍ മധ്യപ്രദേശ്, അഡ്വാന്‍സ്ഡ് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഗുജറാത്ത്, തൈ്വബ ഗാര്‍ഡന്‍ രാജസ്ഥാന്‍, തൈ്വബ ഗാര്‍ഡന്‍ ബംഗാള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് സംബന്ധിക്കുന്നത്. തര്‍തീല്‍, ശരീഅ ടോക്ക്, പടിക് ടോക്ക്, കാര്‍ട്ടൂണ്‍ സ്‌കേപ്, ടോക്ക് മാസ്റ്റര്‍, പിഗ്മി പോയം, ഗസല്‍, നശീദ തുടങ്ങി വ്യത്യസ്തങ്ങളായ ഇനങ്ങള്‍ പരിപാടിയെ മികവുറ്റതാക്കും. മര്‍കസ് ഡയറക്ടര്‍ ഡോ: എ.പി മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി, മര്‍കിന്‍സ് ചെയര്‍മാന്‍ എസ്.എസ്.എ ഖാദര്‍ ഹാജി, പ്രിന്‍സിപ്പള്‍ ജഅ്ഫര്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിക്കും. മര്‍കസ് ഗാര്‍ഡന്‍ നാഷണല്‍ ലോഗോ ‘ആവനോക്‌സ് 19’ മര്‍കസിന്റെ ദേശീയ മുറ്റേങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ഡയറക്ടര്‍ ഡോ: എ.പി മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി പ്രത്യാശ പ്രകടിപ്പിച്ചു.