മര്‍കസ് ഗാര്‍ഡന്‍ റൊന്റിവ്യൂ-20 ഫെസ്റ്റിവെല്‍ തീം പ്രകാശനം ചെയ്തു

0
1376
മര്‍കസ് ഗാര്‍ഡന്‍ റൊന്റിവ്യൂ-20 ഫെസ്റ്റിവെല്‍ തീം പ്രകാശനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
SHARE THE NEWS

പൂനൂര്‍ :മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെ ലൈഫ് ഫെസ്റ്റിവെല്‍ തീം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു. ശരിയായ മനുഷ്യ ബുദ്ധിയുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന സാമൂഹിക-സാംസ്‌കാരിക നന്മകള്‍ക്കാണ് നല്ല നാളെയുടെ സൃഷ്ടിപ്പിന് കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആശയങ്ങളുടെ പ്രചോദനമാവട്ടെ റൊന്റിവ്യുവെന്ന് ആശംസിച്ചു.

ഈ മാസത്തോടെ പ്രാരംഭം കുറിക്കുന്ന റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവല്‍ ‘ബികമിംഗ് മോര്‍ ഹ്യൂമന്‍’ എന്ന പ്രമേയത്തിലാണ് ആവിഷ്‌കരിക്കുന്നത്. ടെക്‌നോളജിയുടെയും നിര്‍മ്മിത ബുദ്ധിയുടെയും ആധുനികകാലത്ത് മനുഷ്യനാവുക എന്നാല്‍ തീര്‍ത്തും വ്യത്യസ്തവും വിപുലവുമായ അര്‍ത്ഥതലങ്ങളാണുള്ളതെന്നും യഥാര്‍ത്ഥ മനുഷ്യബുദ്ധിയെ നിര്‍വചിക്കുന്നത് കലയും ക്രിയാത്മകമായ ചിന്താശേഷിയുമാണെന്നും തീം അര്‍ത്ഥമാക്കുന്നു.

മനുഷ്യബുദ്ധിയെ റോബോട്ട് കളിലൂടെയും മറ്റും ആവിഷ്‌കരിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന മൂല്യനൈരാശ്യം മാനുഷിക ഇടപെടലുകളെ അനിവാര്യമാക്കുന്നുണ്ട്. സര്‍ഗാത്മക ശേഷികളിലൂടെ കലയുടെയും സാഹിത്യത്തിന്റെയും യാഥാര്‍ത്ഥ ലക്ഷ്യ പൂര്‍ത്തീകരണത്തിന് മനുഷ്യന് മാത്രമേ സാധിക്കൂ. റൊന്റിവ്യൂ-20 ഈ വസ്തുതകളുടെ പ്രയോഗമാവുമെന്ന് മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ. പി. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

ജനുവരിയില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ഹോം തല മത്സരത്തിനു പുറമേ കേരളത്തിലെ പതിനഞ്ച് മദീനതുന്നൂര്‍ കാമ്പസുകളില്‍ യൂണിറ്റ് തല മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ രണ്ടാം വാരം സോണ്‍ മത്സരങ്ങള്‍ ആരംഭിക്കും. ഫെസ്റ്റിവല്‍ അനുബന്ധിച്ച് നടത്തുന്ന കലാ സാംസ്‌കാരിക വൈജ്ഞാനിക സംഗമങ്ങളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തീം പ്രകാശന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ പി. അബ്ദുല്‍ ഹക്കീം അസ്ഹരി, ജോ. ഡയറക്ടര്‍ ആസഫ് നൂറാനി വരപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS