മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
387
മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് മര്‍കസ് അക്കാദമിക് പ്രൊജക്റ്റ് ഡയറക്ടര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളജുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് മര്‍കസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അംബുജം, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി, ഡോ. മുഹമ്മദലി മാടായി., ബഷീര്‍ കെ, ബഷീര്‍ വിപി, ഷഫീഖ് ഇഹ്‌സാന്‍, പ്രോഗ്രാം ഓഫീസര്‍ ഒ.പി സീനത്ത് എന്നിവര്‍ സംബന്ധിച്ചു.