
കാരന്തൂര്‍: മര്‍കസ് ഗേള്‍സ് ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെയും ഉന്നത വിജയികളെയും അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സമര്‍പ്പണം കോഴിക്കോട് എ.ഡി.എം മേഴ്സി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. മര്‍കസ് അക്കാദമിക് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ്, മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ എ റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് അബൂബക്കര്‍, മര്‍കസ് സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം. അഹ്മദ് കോയ, എ.കെ മുഹമ്മദ് അഷ്റഫ്, പി.പി ശിഹാബുദ്ധീന്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന് പി. അബ്ദുന്നാസര്‍ സ്വാഗതവും കെ. ഷറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.