
മുക്കം: മരഞ്ചാട്ടിയിലെ മര്‍കസ് ഗ്രീന്‍വാലി സംഘടിപ്പിച്ച സ്വീറ്റ് മെമ്മറീസ് അലുംനി മീറ്റ് പ്രൗഢമായി. രണ്ടു പതിറ്റാണ്ടിടിനിടയില് ഗ്രീന്‍വാലിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. അനാഥ-അഗതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ താമസ ചിലവുകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു മര്‍കസ് നടത്തുന്ന ഗ്രീന്വാലിയിലൂടെ നിരവധി പ്രതിഭാശാലികളായ വനിതകളെയാണ് വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുള്ളത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സംഗമം ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ മതപരവും അകക്കദമികവുമായ ഉയര്‍ന്ന മുന്നേറ്റം മര്‍കസിന്റെ പ്രധാന ലക്ഷ്യമാണെന്നും, ഗ്രീന്‍ വാലി അതിനായി സ്ഥാപിച്ച പ്രഥമ വൈജ്ഞാനിക കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ വാലി സപ്ലിമെന്റ് മാത്യു പാപ്പച്ചന് നല്കി കാന്തപുരം പ്രകാശനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മര്‍സൂഖ് സഅദി, വി.എം കോയ മാസ്റ്റര്‍, അശ്റഫ് സഖാഫി പ്രസംഗിച്ചു.