മര്‍കസ് നാഷണല്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ ജീലാനി അനുസ്മരണം നടത്തി

0
634
മര്‍കസില്‍ സംഘടിപ്പിച്ച ഷെയ്ഖ് അഹ്മദ് റസാഖാന്‍ ഉറൂസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മര്‍കസ് ശരീഅ കോളജില്‍ പഠിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജീലാനി അനുസ്മരണവും ശൈഖ് അഹ്മദ് റസാഖാന്‍ ബറേല്‍വി അനുസ്മരണവും സംഘടിപ്പിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് ആഴമുള്ള വേരോട്ടം ഉണ്ടാക്കുകയും, ലോകപ്രശസ്തമായ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത മഹാനായ പണ്ഡിതനായിരുന്നു അഹ്മദ് റസാഖാന്‍ ബറേല്‍വിയെന്ന് കാന്തപുരം പറഞ്ഞു. ശരീഅത്തിനെ ശരിയായി വിശ്വാസികളിലേക്ക് വിനിമയം ചെയ്ത മഹാന്‍ തസവ്വുഫിന്റെ യഥാര്‍ത്ഥമായ മാര്‍ഗത്തിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് വിശ്വാസികള്‍ക്ക് വെളിച്ചം നല്‍കി: കാന്തപുരം പറഞ്ഞു. മര്‍കസ് ശരീഅ കോളജ് സീനിയര്‍ മുദരിസ് വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഉമറലി സഖാഫി, മൂസ സഖാഫി പാതിരമണ്ണ പ്രസംഗിച്ചു.