മര്‍കസ് നോളജ് സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് ശരിഅ പഠനം: അപേക്ഷ ക്ഷണിച്ചു

0
1725
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരിഅ സിറ്റിക്കു കീഴില്‍ പെണ്‍കുട്ടികള്‍ക്ക് നൂതന ശരിഅ പഠന കോഴ്‌സുകള്‍ ആരംഭിക്കുന്നു. മര്‍കസ് നോളജ് സിറ്റിയിലെ ക്വീന്‍സ് ലാന്‍സ് ക്യാമ്പസിലും സുല്‍ത്താന്‍ ബത്തേരി അക്കദമിയ മദീന ക്യാമ്പസിലുമാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തീര്‍ത്തും മതപഠനം ആഗ്രഹിക്കുന്നവര്‍ക്കുള്ള ശരിഅ ആലിമ കോഴ്‌സിനു പുറമെ ഉന്നത ഇസ്‌ലാമിക പഠനത്തോടൊപ്പം ഹയര്‍ സെക്കണ്ടറി ഹ്യൂമനിറ്റിസ്, ഡിഗ്രി പഠനവും കൂടി നല്‍കുന്ന പഞ്ചവത്സര ഇന്റിഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ശരിഅ ആന്‍ഡ് ഹ്യൂമനിറ്റീസ് പ്രോഗ്രാമിലേക്കുമാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിക്കുന്നത്.
ആദ്യ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ശരിഅ വിഷയങ്ങളില്‍ ആലിമയും രണ്ടാമത്തെ കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ ആലിമയാകുന്നതോടൊപ്പം ഡിഗ്രി കൂടി പൂര്‍ത്തിയാക്കിയിരിക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് www.markazknowledgecity.com, www.markazqueensland.com എന്ന വെബ്‌സൈറ്റ് വഴി മെയ് 3 മുതല്‍ 10വരെ അപേക്ഷിക്കാം. മെയ് 14നാണ് ഇന്റര്‍വ്യൂ. ക്ലാസുകള്‍ ജൂണ്‍ ഇരുപതിന് ആരംഭിക്കും.
വിശദവിവരങ്ങള്‍ക്ക് വിളിക്കുക: 9061584261


SHARE THE NEWS