മര്‍കസ് നോളജ് സിറ്റിയില്‍ അസ്‌ട്രോണമി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

0
762

കോഴിക്കോട്: ഗോളശാസ്ത്രത്തിലെ ആധുനിക കണ്ടെത്തലുകളും പുതുമകളും അന്വേഷണവിധേയമാക്കിയും പൗരാണിക ഗോളശാസ്ത്ര സിദ്ധാന്തങ്ങളെ ആധുനിക പഠനങ്ങളുമായി താരതമ്യം ചെയ്യാന്‍ അവസരമൊരുക്കിയും മര്‍കസ് നോളജ് സിറ്റിയില്‍ അസ്‌ട്രോണമി ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. അടുത്ത മാസം(നവംബര്‍) 25, 26 വെള്ളി, ശനി ദിവസങ്ങളില്‍ മര്‍കസ് ശരീഅ സിറ്റിയിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
പാരമ്പര്യ ദര്‍സീ-ഇസ്ലാമിക സിലബസുകളിലെ കിതാബുകളില്‍ ആവിഷ്‌കരിക്കപ്പെട്ട ഗോളശാസ്ത്ര പഠനങ്ങളെ ഏറ്റവും പുതിയ ഗോളശാസ്ത്ര വ്യവഹാരങ്ങളുമായി ചര്‍ച്ച ചെയ്യുന്ന പഠനങ്ങള്‍ക്കാണ് കോണ്‍ഫറന്‍സില്‍ പ്രാമുഖ്യം. കൂടാതെ ഖുര്‍ആനിലെ ഗോളശാസ്ത്രം, ആധുനിക ഗോളശാസ്ത്ര ചരിത്രം തുടങ്ങിയവയും ഗോളശാസ്ത്ര എക്‌സിബിഷനും നടക്കും. ശരീഅ സിറ്റിയുടെ രിവാഖ് സ്റ്റുഡന്റസ് അസംബ്ലി ആണ് സംഘാടകര്‍. കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ അടുത്ത മാസം(നവംബര്‍) 5ന് മുമ്പ് അബ്‌സ്ട്രാക്ട് സമര്‍പ്പിക്കണം. univerzummsc@gmail.com മെയില്‍ വഴിയാണ് അബ്‌സ്ട്രാക്ട് സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് www.shariacity.com സന്ദര്‍ശിക്കുക.