മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

0
739

കുന്നമംഗലം: കുട്ടികളുടെ സിദ്ധികള്‍ പരിപോഷിപ്പിക്കുന്നതിനായി മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളില്‍ രൂപീകരിക്കപ്പെട്ട ശാസ്ത്ര ബസാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര -ഐ ടി -പരിസ്ഥിതി -ഭാഷാ ക്ലബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പരിപാടിയുടെ ഉല്‍ഘാടനം പ്രമുഖ സാഹിത്യ ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ നിയാസ് ചോല അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ് അബ്ദുല്‍ സലാം ഉപഹാരം സമര്‍പ്പിച്ചു. അബ്ദുല്ല എ, പി വി മുഹമ്മദ് ഫസലുദ്ധീന്‍, സി കെ സിബ്ഗത്തുള്ള, പി പി റസാഖ്, പി മുഹമ്മദ്, നൗഷാദ് വി സംബന്ധിച്ചു. അബ്ദുല്‍ ജലീല്‍ കെ സ്വാഗതവും ഹംസ വി ടി നന്ദിയും പറഞ്ഞു.