മര്‍കസ് മില്യന്‍ ട്രീസ് ക്യാമ്പയിന്‍ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജെഎന്‍യുവില്‍ നടന്നു

0
955
മില്യന്‍ ട്രീസ് ക്യാമ്പയിനിന്റെ ഭാഗമായി ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈ നടുന്നു.
SHARE THE NEWS

ഡല്‍ഹി: ഒരുമിച്ചൊരു രാഷ്ട്രം നടാം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മില്യന്‍ ട്രീസ് ക്യാമ്പയിനിന്റെ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടന്നു. ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം വൃക്ഷത്തൈകള്‍ രാജ്യത്തുടനീളം നടുന്ന പദ്ധതിയായ മില്യന്‍ ട്രീസ് ക്യാമ്പയിനിന് പിന്തുണയുമായി വിവിധ വകുപ്പുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും മുന്നോട്ടുവന്നു. സെന്‍ട്രല്‍ ലൈബ്രറി, പരിസ്ഥിതി പഠന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്ക് മുമ്പില്‍ വക്ഷത്തൈകള്‍ നട്ടു. മില്യന്‍ ട്രീസ് ക്യാമ്പയിനിന്റെ ഭാഗമായി ജെഎന്‍യുവില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തില്‍ വിവിധ പഠനവകുപ്പുകളിലെ ഗവേഷകരായ ശാഹുല്‍ ഹമീദ്, മുഹമ്മദ് ശമീം, മുഹമ്മദ് ശമീര്‍, അബ്ദുല്‍ ലത്തീഫ് ശൈഖ് എന്നിവര്‍ പങ്കെടുത്തു. വിവിധ പരിപാടികളില്‍ സുഫൈല (സോഷ്യോളജി), അന്‍ജും ശര്‍മ, ശരീഫ് (പരിസ്ഥിതി പഠനം), ഫരീദ് അഹ്മദ് (അന്താരാഷ്ട്ര പഠനം), ഷഫീന (പൊളിറ്റിക്കല്‍ സയന്‍സ്) എന്നിവര്‍ സംസാരിച്ചു.

ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പയിന്‍ സാമ്പത്തികശാസ്ത്ര വകുപ്പിലെ പ്രൊഫ. അശ്‌റഫ് ഇല്ലിയ്യന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്‌മെന്റിലെ ഡോ. ഹബീബ് റഹ്മാന്‍, അബ്ദുല്‍ ഖാദിര്‍ നൂറാനി, ഇബ്‌റാഹിം സിദ്ധീഖി പങ്കെടുത്തു.


SHARE THE NEWS