മര്‍കസ് മെറിറ്റ് ഇവന്റ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

0
771

കുന്നമംഗലം: മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 2016-17 അക്കാദമിക വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്ന മര്‍കസ് മെറിറ്റ് ഇവന്റ് തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മര്‍കസ് അലുംനി സംഘടിപ്പിക്കുന്ന പരിപാടി കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അക്കാദമിക സന്ദേശം നല്‍കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, റശീദ് പുന്നശ്ശേരി, അബ്ദുറഹ്മാന്‍ എടക്കുനി പ്രസംഗിക്കും. മര്‍കസ് അലുംനി അംഗങ്ങളുടെ മക്കളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ അവാര്‍ഡ് നല്‍കും.