മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് നാളെ സമാപിക്കും; ലോകപ്രശസ്‌ത പരിസ്ഥിതി ആക്ടിവിസ്റ് ഗ്രീൻശൈഖ് മുഖ്യാതിഥി

0
950

കോഴിക്കോട്: അജ്‌മാൻ രാജകുടുംബാംഗവും ലോകപ്രശസ്‌ത പരിസ്ഥിതി ആക്ടിവിസ്റ്റുമായ ‘ഗ്രീൻ ശൈഖ്’ എന്ന പേരിൽ വിശ്രുതനായ ഡോ. അബ്ദുൽ അസീസ് അൽ നുഐമി മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മർകസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയാവും. ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കാനായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും മർകസും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലേക്കാണ് ശൈഖ് നുഐമി എത്തുന്നത്. ആധുനിക ലോകത്തെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലാണ് ആഗോള മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. യാതന അനുഭവിക്കുന്നവരെ സഹായിക്കാനായി അൽ ഇഹ്‌സാൻ ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടനയും ശൈഖ് നടത്തിവരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി സന്ദർശനം നടത്തുകയും  മർകസിലെ വിവിധ ചടങ്ങുകളിൽ സംന്ധിക്കുകയും ചെയ്യും ശൈഖ് നുഐമി.