മര്‍കസ് യുനാനി കോളജില്‍ യോഗ വാരാഘോഷം സംഘടിപ്പിച്ചു

0
2173
മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ദേശീയ യോഗ വാരാഘോഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍. മന്‍സൂര്‍ അലി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

നോളജ് സിറ്റി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ദേശീയ യോഗ വാരാഘോഷം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍. മന്‍സൂര്‍ അലി ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിത ശൈലി രോഗങ്ങള്‍ തടയാനും മാനസിക സംതൃപ്തിക്കും യോഗ വളരെ ഉത്തമമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുഷ് വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും വര്‍ദ്ധിച്ച് വരുന്ന വ്യാജ ചികിത്സകരെ നേരിടാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ആയുഷ് പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ സുരേഷ് കുമാര്‍ സന്നിഹിതനായിരുന്നു.
വിവിധ വിഷയങ്ങളില്‍ ഡോക്ടര്‍ വിജയലക്ഷ്മി, ഡോക്ടര്‍ അനൂപ എന്നിവര്‍ ക്ലാസ്സുകള്‍ അവതരിപ്പിച്ചു. ഡോക്ടര്‍ സിത്താര യോഗ പ്രാക്ടിക്കല്‍ സെഷന് നേതൃത്വം നല്‍കി. യുനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ഇംദാദുള്ള സിദ്ദിഖി, ഡോക്ടര്‍ ഹാറൂണ്‍ മന്‍സൂരി എന്നിവര്‍ സംബന്ധിച്ചു.


SHARE THE NEWS