മര്‍കസ് യുനാനി മെഡിക്കല്‍ കോളജും ലണ്ടിലെ യുനാനി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ അക്കാദമിക സഹകരണത്തിന് ധാരണ

0
1919
SHARE THE NEWS

ലണ്ടൻ: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന യുനാനി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഇഗ്ലണ്ടിലെ ആൾട്ടർനേറ്റ് മെഡിസിനിൽ പ്രശസ്‌തമായ  യൂനാനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ വിവിധ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരിയും യൂനാനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് യോജിച്ചു പ്രവർത്തിക്കാൻ ധാരണയായത്. യൂനാനി മെഡിസിൻ ആധുനികവൽകരിക്കുന്നതിലും ഇന്ത്യാ ഗവൺമെന്റിന്റെയും ബ്രട്ടീഷ് ഗവൺമെന്റിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ആയുഷ് പദ്ധതികളിൽ യോജിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിലും യൂനാനി മെഡിക്കൽ കോഴ്സുകളിൽ കൈമാറുന്നതിലുമായിരിക്കും പ്രാഥമിക ഘട്ടത്തിൽ യോജിച്ചു പ്രവർത്തിക്കുക. തുടർന്ന് അന്താരാഷ്ട്ര തലത്തിൽ  വിദ്യാർത്ഥി കൈമാറ്റ പരിപാടികൾ  നടപ്പിൽ വരുത്താനും ചർച്ചകളിൽ ധാരണയായി. യൂനാനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഉടൻ തന്നെ മർകസ് നോളജ് സിറ്റി സന്ദർശിക്കുമെന്ന് ചർച്ചകൾക്ക് ശേഷം ഡോ.അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു. മർകസ് നോളജ് സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അമീർ ഹസ്സനും ചർച്ചയിൽ പങ്കെടുത്തു.


SHARE THE NEWS