മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു

0
716
മർകസ് യുനാനി മെഡിക്കൽ കോളജ് മാഗസിൻ "വിസ്റ്റാ വോയേജ്" പ്രകാശനം ചെയ്യുന്നു

നോളജ് സിറ്റി: മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മാഗസിന്‍ ‘വിസ്റ്റാ വോയേജ്’ പ്രകാശനം നടന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ കമാല്‍ വരദൂര്‍ മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിക്ക് മാഗസിന്‍ നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോളജ് മാഗസിനുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കമാല്‍ വരദൂര്‍ പറഞ്ഞു.’വിസ്റ്റാ വോയേജ്’ അത്തരമൊരു മുന്നേറ്റത്തിന് കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ. അസ്മതുള്ളാഹ്, പ്രൊഫ. ഹാറൂണ് റഷീദ് മന്‍സൂരി, ഡോ. ഫൈസല്‍ ഇഖ്ബാല്‍, അര്‍ഷാദ്.കെ.പി, മുര്‍ഷിദ്.വി.എന്‍, ജലാലുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.