മര്‍കസ് യൂഫോറിയ ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം

0
669

കാരന്തൂര്‍: മര്‍കസ് റൈഹാന്‍വാലി ആര്‍ട്‌സ് ഫെസ്റ്റ് യൂഫോറിയ 17ന് പ്രൗഢോജ്ജ്വല തുടക്കം. മര്‍കസ് ജനറല്‍ മാനേജര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഉതകുന്നതാകണം ഇത്തരം കലാസാഹിത്യ വേദികളെന്നും വിദ്യാര്‍ത്ഥികളുടെ കലാ ശേഷികള്‍ മികവുറ്റതാക്കാന്‍ ഇത്തരം വേദികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഈദ് ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. ഉസാമ നൂറാനി ആമുഖ പ്രഭാഷണം നടത്തി. നാസര്‍ സഖാഫി, മുജീബ് കക്കാട്, മുഹമ്മദ് സഖാഫി, നദീര്‍ നൂറാനി, ഹനീഫ സഖാഫി, യൂനുസ് അഹ്‌സനി, സിയാബ് സഖാഫി, സിബ്ഗതുല്ല സഖാഫി, മൊയ്തീന്‍ സഖാഫി, ടി.സി അബൂബക്കര്‍ സഖാഫി, മജീദ് സഖാഫി, നിയാസ് ചോല, സിദ്ദീഖ് സംബന്ധിച്ചു.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലാമേളയില്‍ നൂറ്റിനാല്‍പത് ഇനങ്ങളിലായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. സമാപന ദിവസമായ ഇന്ന് (ഞായര്‍) വൈകുന്നേരം നടക്കുന്ന സെഷനില്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും.