മര്‍കസ് രചനാ പരിശീലന കാമ്പിന് തുടക്കമായി

0
713

കാരന്തൂര്‍: മാധ്യമ പ്രവര്‍ത്തന രംഗത്തും എഴുത്തിലും താല്‍പര്യമുള്ള മര്‍കസ് ശരീഅത്ത് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന രചനാ പരിശീലന കാമ്പിന് തുടക്കമായി. 2017-18 അക്കാദമിക വര്‍ഷത്തില്‍ പ്രമുഖരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടക്കും. മര്‍കസ് ലൈബ്രറി ഹാളില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മുസ്തഫ എറക്കല്‍ ക്ലാസെടുത്തു. അക്ബര്‍ ബാദുഷ സഖാഫി, കുട്ടി നടുവട്ടം, ലുഖ്മാന്‍ സഖാഫി കരുവാരക്കുണ്ട് പ്രസംഗിച്ചു. ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം സ്വാഗതവും പി.ടി മുഹമ്മദ് നന്ദിയും പറഞ്ഞു.