മര്‍കസ് റമദാന്‍ ആത്മീയ സമ്മേളനം ഇന്ന്

0
1375
SHARE THE NEWS

കോഴിക്കോട്: റമദാന്‍ ഇരുപത്തിയഞ്ചാം രാവില്‍ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനം ഇന്ന്(ബുധന്‍) ഉച്ചക്ക് ഒരു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ മര്‍കസില്‍ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഖുര്‍ആന്‍ പ്രഭാഷണം, മൗലിദ് പാരായണം, ഖസീദതുല്‍ വിത്‌രിയ്യ, ഖത്മുല്‍ ഖുര്‍ആന്‍, ഹദ്ദാദ്, തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, പ്രാര്‍ത്ഥന തുടങ്ങി വിവിധ ആത്മീയ ചടങ്ങുകള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും നേതൃത്വം നല്‍കും. ളുഹ്‌റ് നിസ്‌കാരത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വിശ്വാസികള്‍ക്ക് വിപുലമായ ഇഫ്ത്താറും നഗരിയില്‍ ഒരുക്കുന്നുണ്ട്.

തറാവീഹ് നിസ്‌കാരാനന്തരം രാത്രി 10 മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആധ്യാത്മിക സമ്മേളനം നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ഷിക റമസാന്‍ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പാപമോചന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, മജീദ് കക്കാട് വിവിധ സെഷനുകള്‍ നിയന്ത്രിക്കും.


SHARE THE NEWS