മര്‍കസ് റൂബി ജൂബിലി: ആലപ്പുഴയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

0
735

ആലപ്പുഴ: മര്‍കസ് റൂബി ജൂബിലി പ്രചാരണ പരിപാടിയുടെ ഭാഗമായി ‘മതവും മതേതരത്വവും ഇന്ത്യന്‍ സാഹചര്യത്തില്‍’ എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലാ പ്രചാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് മതേതര ജനാധിപത്യ സംഘടനകളുടെ ഏകോപനമുണ്ടാകണം. മതേതരത്വം രാജ്യത്ത് വലിയഭീഷണി നേരിടുകയാണ്. ചില പ്രശ്നങ്ങളില്‍ നമ്മുടെ സമൂഹം ഇടപെടലുകള്‍ നടത്താറുണ്ട്. ചില ഇടപെടലുകളും പ്രസംഗങ്ങളും ഫാസിസത്തെ സഹായിക്കുന്നുണ്ട്. വൈകാരികതയ്ക്ക് അവസരം നല്‍കാതെ വിവേകത്തോടെയായിരിക്കണം നിലപാടെടുക്കേണ്ടത്. വൈകാരികതയും തീവ്രവാദവും ഭീകരവാദംകൊണ്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. മതേതരത്വം നിലനില്‍ക്കണമെങ്കില്‍ എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണഘടന നിലനില്‍ക്കണം. മതങ്ങളെ ഉള്‍ക്കൊണ്ട് വൈവിധ്യങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതാണ് മതേതരത്വമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് എച്ച്.അബ്ദുന്നാസര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് എച്ച്.അബ്ദുന്നാസര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എം.ഹനീഫ് മൗലവി, സയ്യിദ് ഹാമിദി ബാഫഖി തങ്ങള്‍, പി.എസ്. മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, യു.എം. ഹനീഫ് മുസ്ലിയാര്‍, ജമാല്‍ പള്ളാത്തുരുത്തി, ഷെയ്ക്ക് പി.ഹാരിസ്, എസ്.നസീര്‍, ബി.അനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.