മര്‍കസ് റൂബി ജൂബിലി: ആശങ്കകള്‍ വെടിഞ്ഞ് വിദ്യാസമ്പന്നരാകണം: സി. മുഹമ്മദ് ഫൈസി

0
886
SHARE THE NEWS

ജിദ്ദ: മുസ്‌ലിംകളും ഇതര ന്യൂനപക്ഷ വിഭാഗങ്ങളും ആവശ്യമില്ലാത്ത ആശങ്കകള്‍ ഉപേക്ഷിച്ച് വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന് മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ആയുധത്തേക്കാള്‍ ശക്തി വിജ്ഞാനത്തിനാണെന്ന് അവര്‍ മനസ്സിലാക്കണമെന്ന് അവര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നാല്‍പതാം വാര്‍ഷികമായ മര്‍കസ് റൂബി ജൂബിലി പ്രചാരണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രയാസംകൊണ്ട് പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ മുഖ്യപ്രശ്‌നങ്ങളിലൊന്ന്. അതു പരിഹരിക്കുവാന്‍ സര്‍ക്കാറുമായി സഹകരിച്ച് സന്നദ്ധ സംഘടനകള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ശൈലി കണ്ടെത്തണം. ഉയര്‍ന്ന വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ലഭിക്കുവാന്‍ മര്‍കസ് പദ്ധതികളാവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസ് എന്നും രാജ്യത്തോടൊപ്പമാണ്, ജനങ്ങളോടൊപ്പവും. പാവപ്പെട്ടവരും അനാഥരുമായ 4000 കുട്ടികള്‍ക്ക് അറിവും ആഹാരവും നല്‍കുന്ന മര്‍കസിന്റെ ജീവകാരുണ്യ സേവനങ്ങളെക്കുറിച്ചു ജനങ്ങളെ അറിയിക്കുവാനും അവരുടെ സഹകരണം തേടി കൂടുതല്‍ മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും മര്‍കസ് ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് അഹ്ദല്‍ മുത്തനൂര്‍ തങ്ങള്‍, കൊട്ടുക്കര മുഹ്‌യുദ്ദീന്‍ സഅദി, അബ്ദുറഹ്മാന്‍ മളാഹിരി, അബ്ദുന്നാസിര്‍ അന്‍വരി, അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, മുഹമ്മദ് പറവൂര്‍, നാസിം പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS