മര്‍കസ് റൂബി ജൂബിലി ഇന്ന് സമാപിക്കും

0
891

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് ഇന്ന് വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന സമാപനസമ്മേളനത്തോടെ തിരശ്ശീല വീഴും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പങ്കെടുക്കുന്ന വിശ്വാസികളുടെ മഹാസംഗമമായി സമാപന സമ്മേളനം മാറും. മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മര്‍കസ് ചാന്‍സ്്‌ലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സനദ്്ദാന പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ചിത്താരി ഹംസ മുസ്്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍, എ പി മുഹമ്മദ് മുസ്്‌ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഫാറൂഖ് നഈമി കൊല്ലം, സി എം ഇബ്രാഹീം സാഹിബ്, ജി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന സൗത്ത് സോണ്‍ സ്‌കോളേഴ്‌സ് മീറ്റ് അബ്ദുല്‍ ഖാദര്‍ മഹ്‌ളരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 11-ന് നടക്കുന്ന ഉലമാ സമ്മേളനം എ പി മുഹമ്മദ് മുസ്്‌ലിയാര്‍ കാന്തപുരവും മഹല്ല് ഡെലിഗേറ്റ് സംഗമം കേരളാ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.