മര്‍കസ് റൂബി ജൂബിലി: എഞ്ചിന്‍ ബോട്ട് വിതരണം ഇന്ന്

0
728

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന നാല്‍പത് ജീവകാരുണ്യ പദ്ധതികളിലൊന്നായ മത്സ്യബന്ധന എഞ്ചിന്‍ ബോട്ടുകളുടെ വിതരണം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കും.
സമുദ്രത്തിലൂടെയുള്ള മത്സ്യബന്ധനത്തിന് സഹായകമായ മൂന്ന് ബോട്ടുകളാണ് വിതരണം ചെയ്യുന്നത്. സാമ്പത്തിക പരാധീനതയുള്ള മത്സ്യതൊഴിലാളികളുടെ നിത്യജീവിതത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മര്‍കസ് നടപ്പിലാക്കുന്നത്.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കെ. ദാസന്‍ എം.എല്‍എ, കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണന്‍, ഉനൈസ് മുഹമ്മദ്, റശീദ് പുന്നശ്ശേരി, വി.പി ഇബ്രാഹീം കുട്ടി, ടി.കെ അബ്ദുല്ലക്കുട്ടി ഹാജി, രാജേഷ് കീഴരിയൂര്‍, യൂസുഫ് നുറാനി സംബന്ധിക്കും.