മര്‍കസ് റൂബി ജൂബിലി: കണ്ണൂര്‍ ജില്ലയില്‍ തര്‍ഹീബ് സമാപിച്ചു

0
803

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലി സമ്മേളന സന്ദേശ പ്രചരണാര്‍ത്ഥം സ്ഥാപനങ്ങളില്‍ നടത്തുന്ന തര്‍ഹീബിന് കണ്ണൂര്‍ ജില്ലയില്‍ ഊഷ്മള സ്വീകരണം നല്‍കി. തളിപ്പറമ്പ് അല്‍ മഖറില്‍ പട്ടുവം കെ പി  അബൂബക്കര്‍ മുസ്‌ലിയാരും മാട്ടൂല്‍ മന്‍ശഇല്‍ സയ്യിദ് ളിയാഉള്‍ മുസ്തഫയും സ്വീകരണ പരിപാടികളില്‍ ആധ്യക്ഷം വഹിച്ചു. വി പി എം വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ ഉപഹാരം സമര്‍പ്പിച്ചു. മായനാട് സമദ് സഖാഫി മുഖ്യപ്രഭാഷണവും കൈപ്രം ബസീര്‍ സഖാഫി കൃതജ്ഞതാ പ്രഭാഷണവും നടത്തി. അശ്‌റഫ് സഖാഫി, അബ്ദുല്‍ ഹകീം സഅദി, സയ്യിദ് ജുനൈദ്, യഅ്ഖൂബ്, മുഹ് യിദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ഥാപന സമാരഥികലും ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യാത്രാ സംഘത്തിന് ഊഷ്മള സ്വീകരണം നല്‍കി.