മര്‍കസ് റൂബി ജൂബിലി: ജില്ലാ സമിതി യോഗങ്ങള്‍ക്ക് തുടക്കമായി

0
779
SHARE THE NEWS

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സമിതി യോഗങ്ങള്‍ക്ക് തുടക്കമായി. സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കും.
ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിലെ തിരുവല്ലയില്‍ നടന്ന ജില്ലാ സമിതി യോഗത്തില്‍ മര്‍സൂഖ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് ഇടുക്കി ദാറുല്‍ ഫത്ഹില്‍ നടക്കുന്ന ജില്ലാ സമിതി യോഗം എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും.
ഈ മാസം 18ന് മലപ്പുറം, 19ന് വയനാട്, കാസര്‍ഗോഡ്, 20ന് തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, 21ന് എറണാകുളം, കണ്ണൂര്‍, 22ന് കുടക്, നീലഗിരി, 24ന് കോട്ടയം. 26ന് കൊല്ലം, 28ന് പാലക്കാട്, 30ന് മംഗലാപുരം, സെപ്തംബര്‍ 22ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും.
സി. മുഹമ്മദ് ഫൈസി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി, യു.സി അബ്ദുല്‍ മജീദ്, ജി. അബൂബക്കര്‍, കെ. അബ്ദുല്‍ കലാം മാവൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.


SHARE THE NEWS