മര്‍കസ് റൂബി ജൂബിലി പ്രചാരണം: റിയാദില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
909
SHARE THE NEWS

റിയാദ്: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളന പ്രചാരണാര്‍ത്ഥം കിംഗ് സൗദി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ജാമിഅ മര്‍കസ് റിയാദ് ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഹിഫ്സുറഹ്മാന്‍ അസ്നി നിര്‍വഹിച്ചു. ശൈഖ് അബൂബക്കറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷമായി ഇന്ത്യയില്‍ മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സേവനങ്ങള്‍ പ്രശംസനീയമാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉയര്‍ത്തെഴുനേല്‍പ്പ് ലക്ഷ്യമാക്കിയാണ് ഇത്തരം സേവനങ്ങളെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലാണ് അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നതെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍കസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകമായ സേവനം നടത്തിക്കൊണ്ടിരിക്കുകയാണ്. സൗദിയില്‍ വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജാമിഅ മര്‍കസ് റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അലിക്കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. കിംഗ് സൗദി യൂണിവേഴ്സിറ്റി ഐ.ടി മാനേജര്‍ സല്‍മാന്‍ ഖാലിദ് രക്തദാന സന്ദേശം നല്‍കി. ആന്ധ്രാപ്രദേശ് യുണൈറ്റഡ് സമിതി പ്രസിഡന്റ് ഡോ. അഷ്റഫലി, ആള്‍ ഇന്ത്യ യുണൈറ്റഡ് സൊസൈറ്റി എജ്യൂക്കേഷന്‍ വൈസ് പ്രസിഡന്റ് എഞ്ചി. അസീസുദ്ദീന്‍, ഇബ്രാഹീം സുബ്ഹാന്‍ (റിയാദ് എനര്‍ജി ഫോറം), ഉബൈദ് എടവണ്ണ(റിയാദ് മീഡിയ ഫോറം), മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി(മര്‍കസ് സെന്‍ട്രല്‍ കമ്മറ്റി അംഗം), നെസ്റ്റോ മാനേജര്‍ അബ്ദുല്‍ നാസര്‍, ജീപാസ് എം.ഡി ഷംസുദ്ദീന്‍, മീര്‍ മുഹ്സിന്‍ അലി(സൗദി ഗസറ്റ്), അബൂബക്കര്‍ അന്‍വരി(ഐ.സി.എഫ്), ബഷീര്‍ മിസ്ബാഹി(ആര്‍.എസ്.സി) ചടങ്ങില്‍ സംസാരിച്ചു.
സ്വാഗതസംഘം അംഗങ്ങളായ ലുഖ്മാന്‍ പാഴൂര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് മൊമെന്റോ നല്‍കി. അലുംനി അംഗങ്ങളായ കിംഗ് സൗദി യൂണിവേഴ്സിറ്റി എമര്‍ജന്‍സി ഹെഡ് ഡോ അബ്ദുസ്സലാം ഉമര്‍, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിസിപ്പാള്‍ മുസ്തഫ മാസ്റ്റര്‍, ഷുക്കൂര്‍ അലി, ഉസ്മാന്‍ കീലത്ത്, ജലീല്‍ മാട്ടൂല്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.


SHARE THE NEWS