മര്‍കസ് റൂബി ജൂബിലി : മതപ്രഭാഷണ പരമ്പരക്ക് തുടക്കം

0
809
കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരക്ക് പ്രൗഢ തുടക്കം. മര്‍കസ് സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാരംഭിച്ച പരിപാടി മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആത്മീയവും 

വൈജ്ഞാനികവുമായ മാര്‍ഗത്തില്‍ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന വലിയ ദൗത്യമാണ് മര്‍കസ് നാല്‍പത് വര്‍ഷമായി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ പ്രമുഖ പ്രഭാഷകനായ നൗഫല്‍ സഖാഫി കളസ, ഹൃദയ 
വിമലീകരണത്തിന്റെ ഇസ്‌ലാമിക വഴികള്‍ എന്ന ശീര്‍ഷകത്തില്‍ പ്രസംഗിച്ചു. ആലി ഹാജി അധ്യക്ഷത വഹിച്ചു. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍, മജീദ് കക്കാട്, ഇ. യഅ്കൂബ് ഫൈസി, ലത്തീഫ് സഖാഫി പെരുമുഖം, ജി അബൂബക്കര്‍ സംബന്ധിച്ചു. ദുല്‍ ഖിഫ്‌ലി സഖാഫി സ്വാഗതവും ശംസുദ്ദീന്‍ പെരുവയല്‍ നന്ദിയും പറഞ്ഞു