മര്‍കസ് റൂബി ജൂബിലി: മലേഷ്യയിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവം

0
747

ക്വാലാലംപൂര്‍: മലേഷ്യയില്‍ മര്‍കസ് റൂബി ജൂബിലി സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ(കെ.സി.എഫ്) ആഭിമുഖ്യത്തിലാണ് ക്വാലാലംപൂരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നത്. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം കെ.സി.എഫ് ജനറല്‍ സെക്രട്ടറി അസീസ് സഖാഫി സംസെ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ് സയ്യിദ് നാസിര്‍ തങ്ങള്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ശരീഫ് സഖാഫി ഉപ്പിനങ്ങാടി, നാസര്‍, റഫീഖ് സഖാഫി കമ്പളമ്പെട്ടു, നിസാര്‍ കൊണ്ടങ്കേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജി.സി.സി അടക്കമുള്ള പല രാഷ്ട്രങ്ങളിലും കെ.സി.എഫ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.