മര്‍കസ് റൂബി ജൂബിലി മുംബൈ പ്രചാരണോദ്ഘാടനം ഇന്ന്

0
771

മുംബൈ: മര്‍കസ് റൂബി ജൂബിലി മുംബൈ പ്രചാരണോദ്ഘാടനം ഇന്ന് രാത്രി 9 മണിക്ക് ഡോംഗ്രി കാഞ്ചി സുന്നി ജമാഅത്ത് ഹാളില്‍ നടക്കും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ന് ഉച്ചക്ക് മുംബൈയില്‍ എത്തിയ കാന്തപുരത്തെയും മര്‍കസ് ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. വൈകുന്നേരം 5മണിക്ക് ഹോട്ടല്‍ എ വണ്‍ റൂബിയില്‍ നടക്കുന്ന എക്‌സലന്‍സി മീറ്റിലും കാന്തപുരം സംബന്ധിക്കും.