മര്‍കസ് റൂബി ജൂബിലി വിളംബര സംഗമം സംഘടിപ്പിച്ചു

0
844

ജിദ്ദ: കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ റൂബി ജൂബിലി സമ്മേളനത്തിന്‍റെ വിളംബര സംഗമം സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടന്നു. ‘പര്യവേക്ഷണം വജ്ഞാനിക മികവിന്’ എന്ന പ്രമേയത്തില്‍ 2018 ജനുവരി അഞ്ച് മുതല്‍ ഏഴു വരെ കാരന്തൂരിലാണ് ‘മര്‍കസ് റൂബി ജൂബിലി’  സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദയില്‍ പൊതുജന സംഗമം, ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിക്കാന്‍ അലുംനി തീരുമാനിച്ചു.

ജിദ്ദ ഹംദാനിയിയയില്‍ നടന്ന വിളംബര സംഗമത്തില്‍ ജിദ്ദ, മക്ക, തായിഫ് തുടങ്ങിയ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മര്‍കസിന്‍റെ വിവിധ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളും കുടുംബങ്ങളും പങ്കെടുത്തു. പ്രസിഡന്റ്‌ യഹിയ നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കൌസര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രാര്‍ഥനാ സദസ്സ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാ കായിക മത്സരങ്ങള്‍ തുടങ്ങിയവ നടന്നു.

നാസര്‍ മായനാദ്, മുസ്തഫ യൂണിവേഴ്സിറ്റി, ജലീല്‍ കണ്ണമംഗലം, അഷ്‌റഫ്‌ കൊടിയത്തൂര്‍, സൈദ് മുഹമ്മദ്‌ മാസ്റ്റര്‍, ബഷീര്‍ ഓമശ്ശേരി, സമീര്‍ കോട്ടയം, സമീര്‍ മക്ക, ആസിം കൊല്ലം, ശിഹാബ് വാവൂര്‍, ജലീല്‍ സി.ടി, അബ്ദുല്‍ അസീസ്‌, അനീം, അജ്മല്‍, അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.