മര്‍കസ് റൂബി ജൂബിലി സന്ദേശയാത്ര ഇന്ന് പര്യടനം തുടങ്ങും

0
916
SHARE THE NEWS

കോഴിക്കോട്: 2018 ജനുവരി 4,5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന സന്ദേശയാത്ര പര്യടനത്തിന് ഇന്ന്(ഞായര്‍) തുടക്കം. ദക്ഷിണ മേഖല യാത്ര രാവിലെ 9.30ന് ഭീമാപള്ളി സിയാറത്തിനു ശേഷം തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് കെ.എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഏലൂര്‍ ശംസുദ്ധീന്‍ മദനി, അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, ജി. അബൂബക്കര്‍, ശറഫുദ്ധീന്‍ പോത്തന്‍കടവ്, ഹമീദ് സഖാഫി, സൈഫുദ്ദീന്‍ ഹാജി, അബ്ദുല്‍ കലാം മാവൂര്‍, അബ്ദറഹ്മാന്‍ അഹ്മദി, ശുകൂര്‍ സഖാഫി വെണ്ണക്കോട് പ്രസംഗിക്കും.
ഉത്തര മേഖല യാത്ര വൈകുന്നേരം 4മണിക്ക് കാസര്‍ഗോഡ് പൊസോട്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് മഖാം സിയാറത്തിനു ശേഷം ഹൊസങ്കടിയില്‍ സയ്യിദ് ഫൈസല്‍ കോയമ്മ കുറ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ വൈസ് പ്രസിഡന്റ് അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍ പ്രാര്‍ത്ഥന നടത്തും. കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് പതാക കൈമാറും. സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, വി.എം കോയ മാസ്റ്റര്‍, മജീദ് കക്കാട്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുസ്സമദ് സഖാഫി മായനാട്, സൈലൈമാന്‍ സഖാഫി വടപുറം, അഹമ്മദ് കബീര്‍ എളേറ്റില്‍, സാബിത് അബ്ദുല്ല സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രസംഗിക്കും.


SHARE THE NEWS