മര്‍കസ് റൂബി ജൂബിലി: സൗദിയിലെ പ്രചരണ കാമ്പയിന് നാളെ തുടക്കമാവും

0
772
SHARE THE NEWS

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ മര്‍കസ് റൂബി ജൂബിലിയുടെ പ്രചാരണാര്‍ത്ഥം നടത്തുന്ന കാമ്പയിന് നാളെ(വെള്ളിയാഴ്ച) തുടക്കമാവും. സൗദിയിലുള്ള മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഐ.സി.എഫ്, ആര്‍.എസ്.സി, ജാമിഅ മര്‍കസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളില്‍ സ്വദേശികളും വിദേശികളുമായ പ്രമുഖ വിദ്യാഭ്യാസ വിചിക്ഷണരും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അക്കാദമികുകളും സംബന്ധിക്കും.
പദ്ധതിയുടെ തുടക്കം കുറിച്ച് കിംഗ് സഊദി യൂണിവേഴ്സല്‍ മെഡിക്കല്‍ സിറ്റി(കിംഗ് ഖാലിദ് ഹോസ്പിറ്റല്‍)യുമായി സഹകരിച്ച് ജാമിഅ മര്‍കസ് അലുംനി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഒക്ടോബര്‍ 20 വെള്ളിയാഴ്ച രാവിലെ 8മണി മുതല്‍ 1മണി വരെ നടക്കും. പ്രമുഖരായ ഡോക്ടര്‍മാര്‍ സംബന്ധിക്കും.
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ സഊദിയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നടക്കുന്ന അക്കാദമിക് സെമിനാറുകള്‍ക്കും സാഹിത്യ മാധ്യമ കൂട്ടായ്മകള്‍ക്കും പ്രമുഖര്‍ നേതൃത്വം നല്‍കും.


SHARE THE NEWS