മര്‍കസ് റൈഹാന്‍ വാലി ഫെസ്റ്റിന് തുടക്കം

0
662
മര്‍കസ് റൈഹാന്‍ വാലി ഫെസ്റ്റ് യൂഫോറിയ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കുന്നമംഗലം: മര്‍കസ് റൈഹാന്‍ വാലി വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാമേള യൂഫോറിയക്ക് തുടക്കമായി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എഴുത്തിനും വായനക്കും പറച്ചിലിനും ലോകത്ത് വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മംഗലാപുരത്ത് മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ കാരണം, അവരുടെ കാമറക്കും മൈക്കിനു രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ സ്വരം പൊതുവിധത്തിലേക്കു എത്തിക്കാന്‍ സാധിക്കും എന്നത് മൂലമാണ്. രാജ്യത്ത് മുസ്ലിംകളുടെ ഐഡന്റിറ്റി ഇല്ലാതാക്കാനുള്ള ഭരണകൂട ശ്രമം നടക്കുന്ന ഇക്കാലത്ത് സമാധാനപരമായും സര്ഗാത്മകമായും നാം പ്രതികരിക്കണം: അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ മുസ്തഫ പി എറക്കല്‍ സാഹിത്യ വിചാരം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. സി.പി സിറാജ് സഖാഫി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടാളിയില്‍, സഈദ് ഇര്‍ഫാനി റിപ്പണ്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കഥാവിചാരം സെഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷതയില്‍ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ധീന്‍ സഖാഫി, ബഷീര്‍ പാലാഴി സംബന്ധിച്ചു. മൂന്ന് ദിവസത്തെ പരിപാടിയില്‍ 135 മത്സരങ്ങളില്‍ 200 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് നവാസ് വയനാട് സ്വാഗതം പറഞ്ഞു.


SHARE THE NEWS