മര്‍കസ് ലൈബ്രറി വെബ് ലോഞ്ചിംഗ് മെയ് മൂന്നിന്

0
1302
SHARE THE NEWS

കോഴിക്കോട്: മര്‍കസ് പ്രധാന ലൈബ്രറിയില്‍ ശാസ്ത്രീയമായ അത്യാധുനിക പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ തുടക്കം കുറിച്ച് നടക്കുന്ന വെബ്എഡിഷന്‍ ലോഞ്ചിംഗ് മെയ് മൂന്നിലെ ഖത്മുല്‍ ബുഖാരി ചടങ്ങില്‍ ലോകപ്രശസ്ത പണ്ഡിതന്‍മാരുടെ സാന്നിധ്യത്തില്‍ നടക്കും. 1985 മുതല്‍ 95 വരെയുള്ള സഖാഫി ബാച്ചുകളും 2009 ബാച്ചും ചേര്‍ന്നാണ് കുതുബ്ഖാന സമ്പൂര്‍ണ്ണ നവീകരണം നടത്തുന്നത്. ഒരുകോടിയിലധികം ചിലവ് വരുന്ന പദ്ധതിയുടെ വിജയത്തിന് വേണ്ടി സഖാഫി ബാച്ചുകളുടെ പ്രത്യേക കമ്മിറ്റിയും ഉപകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വെബ് എഡിഷന്‍ സാധ്യമാകുന്നതോടെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മര്‍കസ് ലൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വരും. പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങളെ കേടുപാടുകള്‍ പറ്റാതെ സംരക്ഷിക്കാനും പുതിയ ലൈബ്രറി സയന്‍സ് പ്രകാരം ക്രമീകരിക്കാനും ആധുനികവത്കരണം സാധ്യമാകുന്നതോടെ കഴിയും. അതോടൊപ്പം ഗ്രന്ഥങ്ങള്‍ എടുക്കാനും റഫര്‍ ചെയ്യാനും വായനാ സൗഹൃദ അന്തരീക്ഷം സജ്ജമാകും. വെബ് എഡിഷന്‍ ലോഞ്ചിംഗ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ചിയ്യൂര്‍ അബ്ദുറഹ്മാന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി മുക്കം, അബ്ദുല്‍ മജീദ് കാമില്‍ സഖാഫി, ബശീര്‍ സഖാഫി കൈപ്പുറം, അബ്ദുല്‍ റഹ്മാന്‍ സഖാഫി നെടിയനാട്, ലത്തീഫ് സഖാഫി പെരുമുഖം, അബ്ദു റശീദ് സഖാഫി കിടങ്ങഴി, ഇബ്രാഹീം മാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈബ്രറിയില്‍ നടപ്പിലാക്കുന്ന പ്രത്യേക സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തി ഹാരിസ് മാസ്റ്റര്‍, ത്വാഹ സഖാഫി സംസാരിച്ചു. അബ്ദുന്നാസര്‍ സഖാഫി കെല്ലൂര്‍ സ്വാഗതവും ഹംസ സഖാഫി സീഫോര്‍ത്ത് നന്ദിയും പറഞ്ഞു.


SHARE THE NEWS