മര്‍കസ് ലോ കോളജില്‍ സീറ്റൊഴിവ്

0
906
SHARE THE NEWS

കോഴിക്കോട്: മർകസ് ലോ കോളജിലെ ത്രിവത്സര എൽ എൽ ബി , ബി ബി എ എൽ എൽ ബി കോഴ്‌സുകൾക്ക് ഗവണ്മെന്റ് കോട്ടയിൽ താഴെപറയുന്ന ഒഴിവുകളുണ്ട്. ത്രിവത്സര എൽ എൽ ബി -എസ് സി -1 , സ്റ്റേറ്റ് മെറിറ്റ് -3 . ബി ബി എ എൽ എൽ ബി- ഈഴവ -1 ,പിന്നോക്ക ഹിന്ദു – 1 , മുസ്ലിം -1 , സ്റ്റേറ്റ് മെറിറ്റ്-2 . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രോസ്പെക്ടസ്സിൽ പറഞ്ഞ അസ്സൽ രേഖകളുമായി ഓഗസ്റ്റ് 31 രാവിലെ പതിനൊന്നു മണിക്കുമുന്പായി രക്ഷിതാവിനൊപ്പം കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. പ്രവേശനം നേടുന്നവർ സർക്കാർ ഉത്തരവ് പ്രകാരമുള്ള ഫീ കോളേജ് ഓഫീസിൽ ഒടുക്കേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 223 4777


SHARE THE NEWS