മര്‍കസ് ലോ കോളജില്‍ സീറ്റൊഴിവ്

0
2533

താമരശ്ശേരി: മര്‍കസ് ലോ കോളജില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി കോഴ്‌സിന് ഗവണ്മെന്റ് കോട്ടയില്‍ സ്റ്റേറ്റ് മെറിറ്റ്, വിശ്വ കര്‍മ്മ വിഭാഗത്തില്‍ ഓരോ ഒഴിവുകളുണ്ട്. പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടിയുള്ള സ്‌പോട് അഡ്മിഷന്‍ ഒക്ടോബര് 15 തിങ്കളാഴ്ച നടക്കുന്നതാണ്. പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മുഴുവന്‍ അസ്സല്‍ രേഖകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മുഴുവന്‍ ഫീസുമായി രക്ഷിതാവിനൊപ്പം രാവിലെ പതിനൊന്നു മണിക്ക് മുന്‍പായി മര്‍കസ് ലോ കോളജ് ഓഫീസില്‍ ഹാജരാവേണ്ടതാണെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.

0495 2234777, 9072 500 445