മര്‍കസ് ലോ കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു

0
722

താരമശ്ശേരി: മര്‍കസ് നോളജ് സിറ്റി ലോ കോളജ് മാഗസിനായ കണ്ണുപൊട്ടിയുടെ പ്രകാശനം എം.ഐ ഷാനവാസ് എം.പി നിര്‍വഹിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി. മുഹമ്മദ് ദിഷാല്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യതിഥിയായിരുന്നു. ലോ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ് ഗോപി, വൈസ് പ്രിന്‍സിപ്പള്‍ അഡ്വ. സമദ് പുലിക്കാട്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, അമീര്‍ ഹസന്‍, അഡ്വ. ആഷീഖാ മുംതാസ്, യൂണിയന്‍ ഭാരവാഹികളായ മുഹ്‌സിന, അബ്ദുല്‍ ഹസീബ്, ഹുബൈല്‍, റോഷന്‍, മജീദ്, അറഫാത്ത്, ഷഹ്‌ന, അമുജ പ്രസംഗിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷംവീല്‍ സ്വാഗതവും ബദറുന്നിസ നന്ദിയും പറഞ്ഞു.