മര്‍കസ് ളിയാഫക്ക് പ്രൗഢ സമാപനം

0
899

കോഴിക്കോട് : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന ജില്ലകളിലെ പ്രധാനികള്‍ക്കുള്ള സ്വീകരണ സംഗമമായ ളിയാഫക്ക് പ്രൗഢ സമാപനം. വിവിധ ജില്ലകളിലെ പ്രൊഫഷണലുകള്‍, ഉദ്യോഗാര്‍ത്ഥികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മഹല്ല് ഭാരവാഹികള്‍, ഉമറാക്കള്‍ എന്നിങ്ങനെയുള്ള ആയിരക്കണക്കിന് ആളുകളാണ് ഒരാഴ്ചയായി നടന്ന ളിയാഫയില്‍ പങ്കെടുത്തത്. മര്‍കസ് സൈത്തൂന്‍ വാലി കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പരിപാടി നടന്നത്.
സമാപനമായി ഇന്നലെ നടന്ന വയനാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുള്ള സ്വീകരണം സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയില്‍ അപ്പോളോ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹസന്‍ മുസ്‌ലിയാര്‍ വയനാട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സി.മുഹമ്മദ് ഫൈസി റൂബി ജൂബിലി സന്ദേശം നല്‍കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി,ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എന്‍.അലി അബ്ദുല്ല, അബ്ദുല്‍ കരീം ഹാജി ചാലിയം, സി.കെ.എം പാടന്തറ,ഒ.എം തരുവണ, മൊയ്തു മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ദാരിമി, സി.കെ.കെ മദനി, മജീദ് ഹാജി ഉപ്പെട്ടി, കെ.പി മുഹമ്മദ് ഹാജി, ശറഫുദ്ദീന്‍ മാസ്റ്റര്‍, നാസര്‍ ചെറുവാടി, മുഹമ്മദ് സഖാഫി വില്ല്യാപള്ളി, അബ്ദുറഹ്മാന്‍ സഖാഫി നിലമ്പൂര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ക്ക് ഇഹ്‌യാഉസ്സുന്ന, ടീം റൈഹാന്‍ വാലി വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സ്വാഗതവും സമദ് സഖാഫി മായനാട് നന്ദിയും പറഞ്ഞു.