മര്‍കസ് ളിയാഫ: പാലക്കാട് ജില്ല സംഗമം സമാപിച്ചു

0
1153

കാരന്തൂര്‍: മര്‍കസ് റൂബിജൂബിലുയുടെ ഭാഗമായി സംഘടിപ്പിച്ച  ജില്ലകളിലെ പൗരപ്രമുഖര്‍, വ്യവസായികള്‍, പ്രഫഷണലുകള്‍, മഹല്ല് ഭാരവാഹികള്‍ , സംഘടനാ നേതാക്കള്‍, മര്‍കസ് സഹകാരികള്‍ തുടങ്ങിയവരെ ആദരിക്കുന്ന ളിയാഫ സ്വീകരണ സംഗമം മൂന്നാം ദിനം സമാപിച്ചു. പാലക്കാട് ജില്ലയിലെ പ്രതിനിധികള്‍ സംഗമിച്ച പരിപാടിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി. ഡോ. ഫാറൂഖ് നഈമി, ഇ.വി അബ്ദുറഹ്മാന്‍, ഉമര്‍ ഫൈസി മാരായമംഗലം, യൂസുഫ് കടമ്പഴിപ്പുറം, ഹാഫിള് ഉസ്മാന്‍ വിളയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായീല്‍ ഫൈസി കോട്ടപ്പുറം, അബ്ദുല്‍ അസീസ് സഖാഫി മൈലമ്പാടം, യൂസുഫ് കമ്പഴിപ്പുറം, സിദ്ദീഖ് ഹാജി വല്ലപ്പുഴ, മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്‍ കരീം ചെങ്ങലീരി, മുഹമ്മദ് ഹനീഫ തൃത്താല, മൊയ്തീന്‍ കുട്ടി അല്‍ ഹസനി, ഉമര്‍ കടമ്പഴിപ്പുറം, അബ്ദുസ്സലാം കരിമ്പ, സുലൈമാന്‍ ചൂരക്കോട് പങ്കെടുത്തു. സമദ് സഖാഫി മായനാട് സ്വാഗതവും ഇര്‍ഷാദ് നിസാമി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു. ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും.