മര്‍കസ് ശരിഅ സിറ്റി: ബാച്ചിലര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
1019

കോഴിക്കോട്: മര്‍കസ് നോളേജ് സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅ സിറ്റിയില്‍ വിവിധ ബാച്ചിലര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിലര്‍ ഇന്‍ ശരിഅ ആന്‍ഡ് മോഡേണ്‍ ലോ, ബാച്ചിലര്‍ ഇന്‍ ശരിഅ ആന്‍ഡ് മെഡിക്കല്‍ സയന്‍സ്, ബാച്ചിലര്‍ (ഓണേഴ്സ്)ഇന്‍ ശരിഅ ആന്‍ഡ് മോഡേണ്‍ ലോ എന്നീ മൂന്നു കോഴ്സുകളിലേക്കാണ് ഇപ്പോള്‍അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ യൂണിവേഴ്‌സിറ്റി ഡിഗ്രിയോടൊപ്പം ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഡിഗ്രി മൂന്നാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയോ പൂര്‍ത്തിയാക്കുകയോ (തത്തുല്യ പഠനമോ) ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വാന്‍സ്ഡ് ശരിഅ പഠനത്തോടൊപ്പം ത്രീ വത്സര എല്‍.എല്‍. ബി. കൂടി നല്‍കുന്ന കോഴ്‌സാണ് ബാച്ചിലര്‍ ഇന്‍ ശരിഅ ആന്‍ഡ് മോഡേണ്‍ ലോ. പ്ലസ് ടു സയന്‍സ് പഠനത്തോടൊപ്പം ജാമിഅത്തുല്‍ ഹിന്ദിന്റെ ഹയര്‍ സെക്കണ്ടറി പഠനമോ തത്തുല്യ പഠനമോ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശരിഅ പഠനത്തോടൊപ്പം യൂനാനി മെഡിക്കല്‍ സയന്‍സ് കൂടി പഠിക്കാന്‍ സാധിക്കുന്ന കോഴ്‌സാണ് ബാച്ചിലര്‍ ഇന്‍ ശരിഅ ആന്‍ഡ് മെഡിക്കല്‍ സയന്‍സ്. ബാച്ചിലര്‍ (ഓണേഴ്സ്)ഇന്‍ ശരിഅ ആന്‍ഡ് മോഡേണ്‍ ലോ കോഴ്സില്‍ ഉയര്‍ന്ന ശരിഅ പഠനത്തോടൊപ്പം എല്‍. എല്‍.ബിയും ബി.ബി.എ.യും സംയുക്തമായി ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പഠിക്കുന്നതോടൊപ്പം ജാമിഅത്തുല്‍ ഹിന്ദിന്റെ ഹയര്‍ സെക്കണ്ടറിയോ തത്തുല്യപഠനമോ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സില്‍ അപേക്ഷിക്കാം. കോഴ്സുകളിലേക്കുള്ള ഓറിയന്റഷന് പ്രോഗ്രാമും പ്രഥമ സ്‌ക്രീനിങ്ങും അടുത്ത മാസം പത്താം തിയതി രാവിലെ ഒമ്പതു മണിക്ക് മര്‍കസ് നോളേജ് സിറ്റിയില്‍ വെച്ച് നടക്കും. വിശദ വിവരങ്ങള്‍ക്കുംരജിസ്‌ട്രേഷനും:ad_mias@markaz.in; 09995260392, 09947439798.