മര്‍കസ് ശരീഅഃ സിറ്റിയില്‍ ക്ലാസ് ആരംഭിച്ചു

0
773
SHARE THE NEWS

താമരശ്ശേരി: മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിച്ച മര്‍കസ് ശരീഅഃ സിറ്റിയില്‍ ശരീഅ ദഅവാ ക്ലാസുകള്‍ക്ക് തുടക്കമായി. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ് എന്നിവക്ക് ശേഷമുള്ള സംരംഭമാണ് ശരീഅഃ സിറ്റി. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ശരീഅഃ സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. ഹാറൂണ്‍ മന്‍സൂരി, ഡോ. ഒ.കെ.എം അബ്ദുറഹ്മാന്‍, അഡ്വ. സമദ് പുലിക്കാട്, മുഹമ്മദ് ശംവീല്‍ നൂറാനി, മുഹ്‌സിന്‍ സഖാഫി, നൂറുദ്ദീന്‍ നൂറാനി പങ്കെടുത്തു.
മര്‍കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശരീഅഃ പഠനം നല്‍കുന്നതോടൊപ്പം തല്‍പരരായ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടി ഇന്റന്‍സിവ് ഇസ്‌ലാമിക് ശരീഅഃ കോഴ്‌സ് കൂടിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് ജൂറിസ് പ്രുജന്‍സ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്രോഫറ്റിക് മെഡിസിന്‍ ആന്‍ഡ് ഇസ്‌ലാമിക് ഹീലിംഗ് മെതേഡ്‌സ് തുടങ്ങിയ കോഴ്‌സുകളും ഈ മാസം ആരംഭിക്കും. ഉന്നത മത പഠനത്തോടൊപ്പം നോളജ് സിറ്റിയിലെ മെഡിക്കല്‍, ലോ കോഴ്‌സുകളാഗ്രഹിക്കുന്ന ദഅവാ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വാന്‍സ്ഡ് റെസിഡന്‍ഷ്യല്‍ ശരീഅഃ കോഴ്‌സുകളും മുതിര്‍ന്ന ദഅ്‌വാ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേഷന്‍ ഇന്‍ ശരീഅഃ ആന്‍ഡ് തിയോളജി റസിഡന്‍ഷ്യല്‍ കോഴ്‌സും ഈ വര്‍ഷമാരാംഭിക്കും.


SHARE THE NEWS