മര്‍കസ് സമ്മേളനം അന്താരാഷ്ട്ര മുസ്ലിം പണ്ഡിതരുടെ മഹാസംഗമമാവും

0
2222
മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘം സമിതി സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: 2020 ഏപ്രില്‍ 9,10, 11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനം അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതരുടെ മഹാസംഗമവുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ നടന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം സമിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലോകം അനുഭവിക്കുന്ന വിവിധ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. 60 രാജ്യങ്ങളിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും രാഷ്ട്രീയ സാമൂഹിക നയതന്ത്ര പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി അടുത്ത ആറു മാസങ്ങളില്‍ നടക്കുന്ന വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ ആതുരസേവന പദ്ധതികള്‍ക്ക് സംഗമത്തില്‍ രൂപരേഖ തയ്യറാക്കി.

സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.കെ.എസ് മുത്തുക്കോയ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പദ്ധതികള്‍ അവതരിപ്പിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, മജീദ് കക്കാട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, റഹ്മത്തുല്ല സഖാഫി എളമരം, യഅഖൂബ് ഫൈസി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, വി.എം കോയ മാസ്റ്റര്‍, ബി.പി സിദ്ധീഖ് ഹാജി, പി മുഹമ്മദ് യൂസുഫ്, മുഹമ്മദലി സഖാഫി വെള്ളിയാട്, മുല്ലക്കോയ തങ്ങള്‍, അന്‍സാര്‍ തങ്ങള്‍, എന്‍ മുഹമ്മദലി, സി വി മുഹമ്മദ് ഹാജി, നാസര്‍ ചെറുവാടി, എംകെ സിദ്ധീഖ് ഹാജി, സി.എം യൂസുഫ് സഖാഫി കരുവമ്പൊയില്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി മൂസ ഹാജി സ്വാഗതവും ലത്തീഫ് സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു.
സ്വാഗതസംഘത്തിന്റെ വിവിധ ഉപസമിതികളുടെ പ്രത്യേക മീറ്റിങ്ങുകള്‍ അടുത്ത രണ്ടാഴ്ചകളിലായി നടക്കുമെന്ന് സി.പി മൂസ ഹാജി അറിയിച്ചു.