മര്‍കസ് സമ്മേളനം: അവനോക്‌സ് ദേശീയ സര്‍ഗ്ഗോത്സവത്തിനു കൊടിയുയര്‍ന്നു

0
646
ബംഗാൾ ത്വയ്‌ബ ഗാർഡനിൽ നടന്ന അവനോക്‌സ് മർകസ് ദേശീയ ഫെസ്റ്റ് പശ്ചിമ ബംഗാൾ വികസന കാര്യ മന്ത്രി ബച്ചു ഹസ്ദ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്‍ക്കത്ത: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അവനോക്‌സ് 2020 ദേശീയ സര്‍ഗ്ഗോത്സവത്തിന് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ മര്‍കസ് ത്വയ്ബ ഗാര്‍ഡനില്‍ കൊടിയുര്‍ന്നു. ബംഗാള്‍ വികസന കാര്യ മന്ത്രി ബച്ചു ഹസ്ദ ഉദ്ഘാടനം ചെയ്തു. മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ബംഗാളിന് വെളിച്ചം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ സ്വാധീനം ബംഗാളില്‍ വിദ്യാഭ്യാസ രംഗത്ത് ആരോഗ്യപരമായ മത്സരങ്ങള്‍ക്കിടയാക്കിയതിന്റെ സന്തോഷം അദ്ദേഹം രേഖപ്പെടുത്തി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.
മര്‍കസ് ഗാര്‍ഡനു കീഴില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത് കാമ്പസുകളിലായി പഠിക്കുന്ന രണ്ടായിരം വിദ്യാര്‍ഥികള്‍ അവനോക്‌സില്‍ മാറ്റുരക്കും. പരിപാടിയുടെ ഭാഗമായി മര്‍കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന പ്രിസം സഫര്‍ 2020 ആത്മീയ-സാംസ്‌കാരിക-വൈജ്ഞാനിക യാത്ര, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഉദ്ഘാടനം, എലൈറ്റ് മീറ്റ്, മീഡിയ ശില്‍പശാല എന്നിവ നടക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, അഫ്താബ് ആലം ആസ്സാം, ഇംതിയാസ് കല്‍ക്കത്ത, സുബ്ഹാനി സാഹബ് ബീഹാര്‍, സുഹൈറുദ്ധീന്‍ നൂറാനി, അബൂ സ്വാലിഹ് സഖാഫി, കുഞ്ഞാവ ഹാജി, നൂറു ഖത്തന്‍, സുബൈര്‍ ചേറാഞ്ചേരി, സയ്യിദ് ഫസല്‍ തളിപ്പറമ്പ്, സി. കെ അബ്ദുല്‍ അസീസ് പ്രസംഗിച്ചു.