
ഇടപ്പള്ളി: 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസിന്റെ 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണങ്ങളുടെ ഭാഗമായുള്ള എറണാകുളം ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു. ഇടപ്പള്ളി ചേരാനെല്ലുര്‍ ജാമിഅ: അശ്അരിയ്യയില്‍ നടന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തില്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍, അലി ദാരിമി, ഹാഷിം തങ്ങള്‍, അബ്ദുല്‍ റഹ്മാന് മുസ്ലിയാര്, ഹൈദ്രോസ് ഹാജി, കൈതപ്പാടന്‍ കരിം ഹാജി, ഉമര്‍ ഹാജി മണക്കാടന്, ഡോ അലിയാര്, സയ്യിദ് മുഖൈബ്ലി ശിഹാബ്, അഷ്റഫ് സഖാഫി, അലി അസ്ഹരി, ലത്തീഫ് മിസ്ബാഹി, സജീര്‍ കരിമക്കാട്, ഷാനവാസ് പറവൂര്‍, റഫിഖ് നൈന മുതലായവര്‍ സംബന്ധിച്ചു.
സംഘാടക സമിതി ചെയര്‍മാനായി എം.പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി, വൈസ് ചെയര്‍മാനായി ഫിറോസ് അഹ്സനി, ഇസ്മായില്‍ സഖാഫി, അഷ്റഫ് സഖാഫി, ഇബ്രാഹിം സഖാഫി, ജന: കണ്‍വീനര്‍ ഷാജഹാന് സഖാഫി കാക്കനാട്, ജോയിന്‍ കണ്‍വീനര്‍ മീരാന്‍ സഖാഫി, അലി അസ്ഹരി, ഷാനവാസ് പറവൂര്‍, റഫിഖ് നൈന, സുലൈമാന്‍ കൊളോട്ടിമൂല, സജീര്‍ കരിമക്കാട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ സംഘടനകളുടെ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരെയും ജില്ലയിലെ എല്ലാ സ്ഥാപനങ്ങളുടെയും ജന: സെക്രട്ടറിമാരെയും സംഘാടക സമിതി
എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. എം.പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി സ്വാഗതവും ഷാജഹാന് സഖാഫി നന്ദിയും
പറഞ്ഞു.