മര്‍കസ് സമ്മേളനം: കര്‍ണ്ണാടക സംസ്ഥാന പ്രചാരണോദ്ഘാടനം പ്രൗഢമായി

0
940
മര്‍കസ് സമ്മേളന കര്‍ണ്ണാടക പ്രചാരണോദ്ഘാടന വേദിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

മംഗലാപുരം: 2020 ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ കര്‍ണ്ണാടക സംസ്ഥാന പ്രചാരണോദ്ഘാടനം ഉഡുപ്പിയില്‍ നടന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിവിധ സമൂഹങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശോഭനമായ ഭാവി സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് മര്‍കസ് ഇന്ത്യയില്‍ നിര്വഹിച്ചിട്ടുള്ളതെന്ന് കാന്തപുരം പറഞ്ഞു. ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വരുന്ന മൂന്നു മാസങ്ങളില്‍ ക്രിയാത്മകമായ നിരവധി പദ്ധതികളാണ് മര്‍കസ് സമ്മേളന പ്രചാരണവുമായി ബന്ധപ്പെട്ടു കര്‍ണ്ണാടകയില്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി പ്രാര്‍ത്ഥന നടത്തി. അബ്ദുറശീദ് സൈനി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജഅഫര്‍ അസ്സഖാഫ് തങ്ങള്‍ കോട്ടേശ്വര,സയ്യിദ് ശഹീദുദ്ധീന്‍ തങ്ങള്‍ ശിമോഗ, സയ്യിദ് അലവി തങ്ങള്‍ കര്‍ക്കി, ഡോ. ഫാസില്‍ റസ്വി, സലീം മദനി എല്ലൂര്‍ പ്രസംഗിച്ചു.